കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ ലോറി 72 ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് ഗംഗാവാലി പുഴയില്‍ നിന്ന് കണ്ടെത്തിയിരുന്നു. ലോറിയുടെ കാബിനില്‍ നിന്ന് ഒരു മൃതദേഹവും കണ്ടെത്തി. മൃതദേഹം അര്‍ജുന്റേതാണോയെന്ന് കണ്ടെത്താന്‍ ഡിഎന്‍എ പരിശോധന നടത്തും.
അതേസമയം, അര്‍ജുന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ചലച്ചിത്രരംഗത്തെ പ്രമുഖരടക്കം രംഗത്തെത്തി. നടന്‍ മമ്മൂട്ടിയടക്കം സമൂഹമാധ്യമത്തിലൂടെ അര്‍ജുന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
”72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കി വച്ച് കാത്തിരുന്നു , നമ്മളും നമ്മളെക്കാൾ അർജുന്റെ കുടുംബവും. ഒടുവിൽ ഇന്ന് വിട പറയേണ്ടി വന്നു. ആദരാഞ്ജലികൾ അർജുൻ”-മമ്മൂട്ടി കുറിച്ചു.