റെജിസ് ആൻറണി സംവിധാനം ചെയ്യുന്ന ‘സ്വർഗം’ എന്ന സിനിമയിലെ കല്യാണപ്പാട്ട് പുറത്തിറങ്ങി. ഒരു തനി നാടൻ കല്യാണ വൈബ് സമ്മാനിക്കുന്ന ഗാനം പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കും ഒരുപോലെ ആസ്വദിക്കാവുന്ന വരികളും ഈണവും ചേ‍ർന്നതാണ്. സന്തോഷ് വർമ്മയുടെ വരികൾക്ക് ജിൻറോ ജോൺ ഈണം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരൺ, സുദീപ് കുമാർ, അന്ന ബേബി എന്നിവർ ചേർന്നാണ്. ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനൊരുങ്ങുകയാണ്.
അജു വർഗീസും ജോണി ആൻറണിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന “സ്വർഗം” സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് & ടീം നിർമ്മിച്ച് റെജിസ് ആൻ്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ്. കലാപരവും സാമ്പത്തികവുമായ വിജയം നേടിയ ‘ഒരു സെക്കൻറ് ക്ലാസ് യാത്ര’ എന്ന ചിത്രത്തിനു ശേഷം റെജിസ് ആൻ്റണി സംവിധാനം ചെയ്യുന്ന ‘സ്വർഗ’ത്തിൽ മഞ്ജു പിള്ള, അനന്യ എന്നിവവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. മധ്യതിരുവതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തിൽ അയൽവാസികളായ രണ്ടു കുടുംബങ്ങളുടെ ജീവിത സാഹചര്യത്തിൽ തിരിച്ചറിയുന്ന യാഥാർഥ്യങ്ങളാണ് ഈ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലായാണ് ‘സ്വർഗ’ ത്തിൻറെ ചിത്രീകരണം പൂർത്തിയായത്.
സിജോയ് വർഗീസ്, വിനീത് തട്ടിൽ, സജിൻ ചെറുകയിൽ, അഭിറാം രാധാകൃഷ്ണൻ, രഞ്ജി കങ്കോൽ, ഉണ്ണി രാജ, പുത്തില്ലം ഭാസി, മനോഹരി ജോയ്, ‘ജയ ജയ ഹേ’ ഫെയിം കുടശനാട് കനകം, തുഷാര പിള്ള, ‘ആക്ഷൻ ഹീറോ ബിജു’ ഫെയിം മേരി ചേച്ചി, മഞ്ചാടി ജോബി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. പുതുമുഖങ്ങളായ സൂര്യ, ശ്രീറാം, ദേവാഞ്ജന, സുജേഷ് ഉണ്ണിത്താൻ, റിതിക റോസ് റെജിസ്, റിയോ ഡോൺ മാക്സ്, സിൻഡ്രല്ല ഡോൺ മാക്സ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. എസ് ശരവണൻ ആണ് ഈ ചിത്രത്തിൻറെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ബി. കെ. ഹരി നാരായണൻ, സന്തോഷ് വർമ്മ, ബേബി ജോൺ കലയന്താനി എന്നിവരുടെ വരികൾക്ക് ബിജിബാൽ, ജിൻറോ ജോൺ, ലിസി കെ. ഫെർണാണ്ടസ് എന്നിവർ സംഗീതം പകരുന്നു. ഏറെ പ്രശസ്തമായ ഒരുപിടി ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ രചിച്ച് ശ്രദ്ധേയനായ ബേബി ജോൺ കലയന്താനി ആദ്യമായി ഒരു സിനിമയ്ക്കു വേണ്ടി ഗാനങ്ങൾ രചിക്കുന്നത് ഈ ചിത്രത്തിലൂടെയാണ്. ലിസി കെ ഫെർണാണ്ടസിൻറെ കഥയ്ക്ക് റെജിസ് ആൻ്റണി, റോസ് റെജിസ് എന്നിവർ ചേർന്ന് തിരക്കഥ – സംഭാഷണമെഴുതുന്നു.
എഡിറ്റിംഗ്: ഡോൺമാക്സ്, ഗായകർ: കെ.എസ്. ചിത്ര, വിജയ് യേശുദാസ്, ഹരിചരൺ, സുദീപ് കുമാർ, സൂരജ് സന്തോഷ്, അന്ന ബേബി, വിതരണം സി എൻ ഗ്ലോബൽ മൂവീസ് ത്രൂ വള്ളുവനാടൻ സിനിമാ കമ്പനി, ഡിസ്ട്രിബ്യൂഷൻ ഹെഡ്: പ്രദീപ്‌ മേനോൻ, കൊറിയോഗ്രാഫി: കല, പ്രൊഡക്ഷൻ കൺട്രോളർ: തോബിയാസ്, ഓഡിയോഗ്രാഫി : ആശിഷ് ജോസ് ഇല്ലിക്കൽ, കല: അപ്പുണ്ണി സാജൻ, മേക്കപ്പ്: പാണ്ഡ്യൻ, വസ്ത്രാലങ്കാരം: ക്രിയേറ്റീവ് ഡയറക്ഷൻ: റോസ് റെജിസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: എ.കെ.രജിലേഷ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: ബാബുരാജ് മനിശ്ശേരി, പ്രോജക്ട് ഡിസൈനർ: ജിൻ്റോ ജോൺ, പ്രോജക്ട് കോ-ഓർഡിനേറ്റർ: സിജോ ജോസഫ് മുട്ടം, പ്രമോഷൻ കൺസൾട്ടൻ്റ് : ജയകൃഷ്ണൻ ചന്ദ്രൻ , അസോസിയേറ്റ് ഡയറക്ടർമാർ: ആൻ്റോസ് മാണി, രാജേഷ് തോമസ്, സ്റ്റിൽസ്: ജിജേഷ് വാടി, ഡിസൈൻ: ജിസൻ പോൾ, ഐടി സപ്പോർട്ട് & സോഷ്യൽ മീഡിയ: അഭിലാഷ് തോമസ്, ബിടിഎസ്: ജസ്റ്റിൻ ജോർജ്ജ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എൻറർടൈൻമെൻറ്സ്, പിആർ‍ഒ: വാഴൂർ ജോസ്, എ.എസ്. ദിനേശ്, ആതിര ദിൽജിത്.

By admin

Leave a Reply

Your email address will not be published. Required fields are marked *