കണ്ണൂര്‍: മുബൈ സി.ബി.ഐ. ഓഫീസില്‍ നിന്നെന്ന വ്യാജേന വാട്സ്ആപ്പ് വഴിയാണ് ബന്ധപ്പെട്ട് തട്ടിപ്പ്. കണ്ണൂര്‍ സ്വദേശിനിക്ക് 1.65 കോടി രൂപ നഷ്ടമായി. കള്ളപ്പണം വെളുപ്പിക്കല്‍, മനുഷ്യക്കടത്ത് എന്നീ കേസുകളുണ്ടെന്ന് പറഞ്ഞാണ് പ്രതികള്‍ പണം തട്ടിയെടുത്തത്.
കേസ് ഒതുക്കിത്തീര്‍ക്കാന്‍ പണം ആവശ്യമുണ്ടെന്ന് പറഞ്ഞ് പല ദിവസങ്ങളിലായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് 1,65,83,200 രൂപ വാങ്ങിയെടുക്കുകയായിരുന്നു. തുടര്‍ന്ന് വിവരങ്ങള്‍ ലഭിക്കാതായതോടെ തട്ടിപ്പാണെന്ന് മനസിലാക്കി പരാതിക്കാരി കണ്ണൂര്‍ സിറ്റി സൈബര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.