വഴിത്തല: സഹകരണ മേഖലയുടെ സംരക്ഷണം നാടിൻറെ ആവശ്യമാണെന്നും അതിൻ്റെ വിശ്വസ്‌തത കാത്തുസൂക്ഷിക്കണം എന്നും ഇതിന്റെറെ ഉത്തമ ഉതാഹരണം ആണ് വഴിത്തല സർവീസ് സഹകരണ ബാങ്ക് എന്ന് പിജെ ജോസഫ് എംഎൽഎ അഭിപ്രായപ്പെട്ടു. 
വഴിത്തല സർവീസ് സഹകരണ ബാങ്കിൻ്റെ ഒരു വര്ഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഉത്ഘാടനം നിർവഹിച്ചു സംസാരിക്കുക ആയിരുന്നു അദ്ദേഹം. 
ചടങ്ങിൽ ഇടുക്കി എം പി അഡ്വ ഡീൻ കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തി. കോട്ടയം എം പി അഡ്വ കെ ഫ്രാൻസിസ് ജോർജ് സഹ കരണ സന്ദേശം നൽകിയ യോഗത്തിൽ ബാങ്ക് പ്രസിഡന്റ് ക്ലമന്റ്റ് ഇമ്മാനുവൽ അധ്യക്ഷത വഹിച്ചു. 
യോഗത്തിൽ പിസി ജോസഫ് എക്സ് എംഎൽഎ, മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് പി എസ് ജേക്കബ് പുറപ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് എ കെ ഭാസ്കരൻ, വാർഡ് മെമ്പർ മണക്കാട് പഞ്ചായത്ത് റ്റിസി ജോബ് ബാങ്ക് മുൻ പ്രസിഡൻ്റ് കെ എൽ തോമസ് അസിസ്റ്റന്റ് രജിസ്ട്രാർ തൊടുപുഴ ഗീത വി എൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 
ബാങ്ക് വൈസ് പ്രസിഡൻ്റ് സോമി വട്ടക്കാട്ട് സ്വാഗതവും സെക്രട്ടറി റെജി എൻ എബ്രഹാം നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *