അര്‍ജുന്‍ അടക്കമുള്ളവര്‍ക്കായുള്ള തിരച്ചില്‍ ഷിരൂരിൽ തുടരുന്നു. കോണ്‍ടാക്ട് പോയിന്റ് ഒന്നും രണ്ടും കേന്ദ്രീകരിച്ചാണ് പരിശോധന. നേരത്തെ സ്‌ട്രോങ് പോയിന്റ് എന്ന് കണ്ടെത്തിയ കോണ്‍ടാക്ട് പോയിന്റ് നാലില്‍ പരിശോധന നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല.
അവിടെ ലക്ഷ്മണന്റെ ഉടമസ്ഥതയിലുള്ള ദാബ സ്ഥിതി ചെയ്തിരുന്നതിന്റെ പുറുകുവശം കേന്ദ്രീകരിച്ചും മണ്ണ് നീക്കി പരിശോധിക്കാനാണ് നീക്കം. അതേസമയം കാലാവസ്ഥ പ്രതികൂലമായാല്‍ ദൗത്യം കൂടുതല്‍ സങ്കീര്‍ണ്ണമാകും. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് ഇടവിട്ട് മഴ പെയ്തിരുന്നു.
കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലില്‍ സ്‌കൂട്ടറും മറ്റ് ഇരുമ്പുവസ്തുക്കളും അടക്കമുള്ളവ ലഭിച്ചെങ്കിലും അര്‍ജുന്റെ ലോറിയുടേത് എന്ന നിലയില്‍ കൂടുതല്‍ വ്യക്തത വരുത്താവുന്ന ഒന്നും തന്നെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യമാണ്.