റിലീസിനുമുന്നേ ഞെട്ടിച്ച് ദേവര, ഓപ്പണിംഗ് കളക്ഷൻ മാന്ത്രിക സംഖ്യ മറികടക്കുമോ?, കണക്കുകള്‍

ഇന്ത്യയൊട്ടാകെ ഉറ്റുനോക്കുന്ന ഒരു പുതിയ ചിത്രമാണ് ദേവര. ജൂനിയര്‍ എൻടിആര്‍ നായകനാകുമ്പോള്‍ 100 കോടി ഓപ്പണിംഗില്‍ നേടിയാല്‍ അതിശയോക്തിയില്ലെന്ന് കരുതുന്നുവരുണ്ട്. പ്രീ സെയിലില്‍ ദേവരയുടെ ഇന്ത്യൻ കളക്ഷനില്‍ ലഭിക്കുന്ന സ്വീകാര്യതയും തെളിയിക്കുന്നത് അതാണ്. ഇന്ത്യയില്‍ നിന്ന് ദേവര 32 കോടി രൂപ അഡ്വാൻസായി നേടിയെന്നാണ് റിപ്പോര്‍ട്ട്.

നടൻ ദുല്‍ഖറിന്റെ വേഫറര്‍ ഫിലിംസാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശമെന്നതിനാല്‍ മലയാളികളും ആവേശത്തിലാണ്. കേരളത്തിലും മികച്ച ഒരു തുടക്കം ചിത്രത്തിന് ലഭിക്കുമെന്നാണ് കരുതുന്നത്. ജൂനിയര്‍ എൻടിആര്‍ കേരളത്തിലും ആരാധകരുള്ള താരം ആണ്. അതിനാല്‍ നടന്റെ ദേവരയുടെ കേരളത്തിലെ കളക്ഷനിലും എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിക്കും.

ജൂനിയര്‍ എൻടിആറിന്റെ ദേവര എന്ന ചിത്രത്തില്‍ ജാൻവി കപൂര്‍ നായികയാകുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി സെയ്‍ഫ് അലി ഖാൻ, പ്രകാശ് രാജ്,ശ്രീകാന്ത്, ഷൈൻ ടോം ചാക്കോ, നരേൻ, കലൈയരശൻ, അജയ്,അഭിമന്യു സിംഗ് എന്നിവരും കൊരടാല ശിവയുടെ സംവിധാനത്തില്‍ ഉണ്ടാകും. റെക്കോര്‍ഡ് പ്രതിഫലമായിരിക്കും ജാൻവി കപൂര്‍ വാങ്ങിക്കുക എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഛായാഗ്രാഹണം രത്‍നവേലുവാണ്. സാബു സിറിലാണ് പ്രൊഡക്ഷൻ ഡിസൈൻ.

രാജമൌലിയുടെ വൻ ഹിറ്റായ ആര്‍ആര്‍ആറിന് ശേഷം ജൂനിയര്‍ എൻടിആറിന്റേതായി എത്തുന്ന ഒരു ചിത്രം എന്ന പ്രത്യേകതയും ദേവരയ്‍ക്കുണ്ട്. ജൂനിയര്‍ എൻടിആറിനൊപ്പം രാജമൌലിയുടെ ആര്‍ആര്‍ആര്‍ സിനിമയില്‍ രാം ചരണും നായകനായപ്പോള്‍ നിര്‍ണായക കഥാപാത്രങ്ങളായി അജയ് ദേവ്‍ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റേവെൻസണ്‍ എന്നിവരുമുണ്ടായിരുന്നു. കെ കെ സെന്തില്‍ കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. എം എം കീരവാണിയായിരുന്നു സംഗീതം. ഡി വി വി ദനയ്യയാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചത്. കൊമരം ഭീം എന്ന നിര്‍ണായക കഥാപാത്രമായിട്ടായിരുന്നു ജൂനിയര്‍ എൻടിആര്‍ നായകരിലൊരാളായി എത്തിയത്. എന്തായാലും ജൂനിയര്‍ എൻടിആറിന്റെ ദേവര സിനിമയും വൻ ഹിറ്റാകും എന്നാണ് പ്രതീക്ഷ.

Read More: ശരിക്കും കിഷ്‍കിന്ധാ കാണ്ഡം നേടിയത് എത്ര?, ആ പ്രഖ്യാപനം വൈകുന്നത് എന്തേ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin