കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ നടൻ ഇടവേള ബാബു അറസ്റ്റിൽ. മൂന്ന് മണിക്കൂറിലേറെ നേരം ചോദ്യം ചെയ്ത ശേഷമാണ് പ്രത്യേക അന്വേഷണ സംഘം ഇടവേള ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചതിനാൽ ജാമ്യത്തിൽ വിട്ടയക്കും.
അമ്മ സംഘടനയിൽ അംഗത്വം വാഗ്ദാനം ചെയ്ത് ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നും ജൂനിയർ ആർട്ടിസ്റ്റിനോട് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നതുമടക്കം രണ്ട് പരാതികളാണ് ഇടവേള ബാബുവിനെതിരെയുള്ളത്.
ഈ പരാതികളിന്മേൽ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനും കോഴിക്കോട് നടക്കാവ് പോലീസുമാണ് ഇടവേള ബാബുവിനെതിരെ കേസെടുത്തത്.