ഇടുക്കി: മൂന്നാറിൽ കാട്ടാനഭീതിയിൽ പ്രദേശവാസികൾ. കല്ലാറിൽ കാട്ടാന ആക്രമണത്തിൽ ശുചീകരണതൊഴിലാളികൾക്ക് പരിക്കേറ്റു. എം ജ കോളനി സ്വദേശി അഴകമ്മ, നെറ്റിക്കുടി സ്വദേശി ശേഖർ എന്നിവർക്ക് നേരെയാണ് കാട്ടാന ആക്രമണം. 
അഴകമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ശേഖറിന് പരിക്കേറ്റത്. അഴകമ്മയുടെ പരിക്ക് സാരമുളളതാണ്. പരിക്കേറ്റ ഇരുവരെയും ടാറ്റാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
അതേസമയം, കഴിഞ്ഞ ദിവസമുണ്ടായ കാട്ടാന ആക്രമണത്തിൽ നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. ജനവാസമേഖലയിൽ കാട്ടാനയുടെ സാന്നിദ്ധ്യമുണ്ടായിട്ടും വനം വകുപ്പ് ഇടപെടൽ കാര്യക്ഷമമല്ലെന്നാരോപിച്ച് മൂന്നാറിൽ കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. മറയൂരിൽ  പയസ് നഗർ ഫോറസ്റ്റ് സ്റ്റേഷന് മുന്നിലാണ് നാട്ടുകാരുടെ പ്രതിഷേധം. 

By admin

Leave a Reply

Your email address will not be published. Required fields are marked *