തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപി മാധ്യമപ്രവർത്തകരെ കൈയേറ്റംചെയ്തെന്ന പരാതിയിൽ കേസില്ലെന്ന് തൃശൂർ സിറ്റി പൊലീസ് കമീഷണർ.
പരാതിക്കാരനായ മുൻ എം.എൽ.എ അനിൽ അക്കരയെയാണ് ഇക്കാര്യം രേഖാമൂലം അറിയിച്ചത്. പരാതിയിൽ അസി. പൊലീസ് കമീഷണർ വിശദ അന്വേഷണം നടത്തിയിരുന്നു.
വിഡിയോ ദൃശ്യങ്ങൾ, സി.സി.ടി.വി ദൃശ്യങ്ങൾ എന്നിവ പരിശോധിക്കുകയും സാക്ഷിമൊഴികൾ എടുക്കുകയും ചെയ്തു. എന്നാൽ, നിയമനടപടി സ്വീകരിക്കേണ്ട വകുപ്പുകളില്ലാത്തതിനാൽ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നാണ് കമീഷണർ ആർ. ഇളങ്കോ അനിൽ അക്കരക്ക് നൽകിയ മറുപടിയിലുള്ളത്.
അതേസമയം, കേസെടുക്കാത്തത് പിണറായി-ബി.ജെ.പി ഡീലിന്റെ ഭാഗമാണെന്ന് അനിൽ അക്കര ആരോപിച്ചു.