മനാമ: ബഹ്‌റിനിലെ പത്തനംതിട്ട ജില്ലയിൽ നിന്നുമുള്ള പ്രവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ സെപ്റ്റംബർ 27 (വെള്ളിയാഴ്ച), സനദ് ബാബാ സിറ്റി ഹാളിൽ വെച്ച് ഓണാഘോഷം സംഘടിപ്പിക്കുന്നു. 
വിഭവ സമൃദ്ധമായ ഓണ സദ്യയും കൂടാതെ വർണവൈവിധ്യങ്ങളായ നിരവധി കലാപരിപാടികളുമാണ് ഓണരവത്തിൽ ഒരുക്കിയിരിക്കുന്നത്. 
സുനു കുരുവിള (പ്രോഗ്രാം കൺവീനർ), ശ്യാം എസ് പിള്ള, വിഷ്ണു പി സോമൻ (ജോയിന്റ് കൺവീനർമാർ) വിഷ്ണു. വി, ജയേഷ് കുറുപ്പ്, വര്‍ഗീസ് മോടിയിൽ, മോനി ഒടിക്കണ്ടത്തിൽ, സക്കറിയ സാമുവേൽ, സുഭാഷ് തോമസ്, ബോബി പുളിമൂട്ടിൽ, വിനീത് വി പി, അരുൺ പ്രസാദ്, രഞ്ജു ആര്‍ നായർ, അനിൽ കുമാർ, റെജി ജോർജ്‌, ഷീലു വർഗ്ഗീസ്, സിജി തോമസ്, ദയാ ശ്യാം തുടങ്ങിയവരും ഓണം കമ്മിറ്റിയിൽ ഉള്ള മറ്റ് അസോസിയേഷൻ അംഗങ്ങളുമാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.
സജീഷ് പന്തളം ഒരുക്കുന്ന പൂക്കളം, സഹൃദയാ കലാസംഘം അവതരിപ്പിക്കുന്ന നാടൻ പാട്ട്, പാപ്പാ ബീറ്റ്‌സ് അവതരിപ്പിക്കുന്ന ഗാനമേള, സാംസ ലേഡീസ് വിങ്ങ് അവതരിപ്പിക്കുന്ന തിരുവാതിര, ടീം കിലുക്കം അവതരിപ്പിക്കുന്ന മിമിക്സ് പരേഡ്, അസോസിയേഷൻ ഏരിയ കമ്മിറ്റികൾ പങ്കെടുക്കുന്ന വടംവലി, അസോസിയേഷൻ അംഗങ്ങൾ അണിനിരക്കുന്ന ഘോഷയാത്ര, മറ്റു വിവിധ നൃത്തം ഇനങ്ങൾ തുടങ്ങി അനേകം ഓണാഘോഷ പരിപാടികളും, ഓണക്കളികളും കുട്ടികളുടെ വിവിധ മത്സരഇനങ്ങളുമാണ് ഓണാരവത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അവതാരകന്‍- അജു റ്റി കോശി
കൂടുതൽ വിവരങ്ങൾക്ക് 39571778, 34109491, 36970480 നമ്പരുകളിൽ ബന്ധപ്പെടുക.

By admin

Leave a Reply

Your email address will not be published. Required fields are marked *