പൂരം കലക്കൽ: തുടരന്വേഷണത്തിന്റെ സൂചന നൽകി മുഖ്യമന്ത്രി; റിപ്പോർട്ട് മന്ത്രിസഭായോഗത്തിൽ ചർച്ചയായി
തൃശ്ശൂർ: തൃശ്ശൂർ പൂരം കലക്കലിൽ തുടരന്വേഷണത്തിന്റെ സൂചന നൽകി മുഖ്യമന്ത്രി. പൂരം കലക്കൽ റിപ്പോർട്ട് മന്ത്രിസഭ യോഗത്തിൽ ചർച്ചയായതിനെ തുടർന്നാണ് മുഖ്യമന്ത്രി ഇത്തരത്തിലൊരു സൂചന നൽകിയിരിക്കുന്നത്. ആഭ്യന്തര സെക്രട്ടറി റിപ്പോർട്ട് പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആഭ്യന്തര സെക്രട്ടറിയുടെ നിലപാട് കൂടി അറിഞ്ഞ ശേഷം തുടർനടപടി എന്നും മുഖ്യമന്ത്രി വിശദമാക്കി.