മലമ്പുഴ : ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പാലക്കാട് നോർത്ത് മേഖല ട്രഷറർ അകത്തേത്തറക്കുന്നുകാട് പരേതനായ കണ്ടൻ കുട്ടിയുടെ മകൻ കണ്ണപ്പൻ (66 വയസ്സ്) കുഴഞ്ഞുവീണു മരിച്ചു.
മേഖലാ സമ്മേളനത്തിന്റെ അവസാന ദിവസമായ ചൊവ്വാഴ്ച്ച (24-09-2024 ) യൂണിറ്റിന്റെ വാർഷീക സമ്മേളനത്തിൽ സംസ്ഥാന, ജില്ല, മേഖല, റിപ്പോർട്ട് അവതരിപ്പിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് സഹപ്രവർത്തകർ പറഞ്ഞു.
ബുധനാഴ്ച രാവിലെ നടക്കുന്ന മരണാനന്തര ക്രിയകളുടെ സമയത്ത് നോർത്ത് മേഖലയിലെ എല്ലാ സ്റ്റുഡിയോകളും അടച്ചിട്ടു കൊണ്ട് ആദരാഞ്ജലികൾ അർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഭാര്യ: വസന്തകുമാരി.സഹോദരർ: കൃഷ്ണൻ കുട്ടി, മണികണ്ഠൻ, ബാലൻ.സഹോദരി: കൗസല്യ