തൃശൂര്‍:  കാര്‍ തടഞ്ഞ് രണ്ടരക്കിലോവിന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി. കോയമ്പത്തൂരില്‍ നിന്നും ആഭരണവുമായി വരികയായിരുന്ന തൃശൂര്‍ കിഴക്കേകോട്ട നടക്കിലാന്‍ അരുണ്‍ സണ്ണിയും സുഹൃത്തുമാണ് ആക്രമിക്കപ്പെട്ടത്.  
കുതിരാനുസമീപം വഴുക്കും പാറയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരുസംഘം തടഞ്ഞശേഷം ഇരുവരേയും അവരുടെ കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. കുട്ടനെല്ലൂര്‍ ഭാഗത്തെത്തിയപ്പോള്‍ അരുണ്‍സണ്ണിയെ റോഡില്‍ ഇറക്കിവിട്ടു. സുഹൃത്തുമായി സംഘം കടക്കുകയായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *