തൃശൂർ പൂരം അലങ്കോലമായ ദിനം സുരേഷ് ഗോപി എത്തിയത് സേവാഭാരതി ആംബുലൻസിൽ; ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന്
തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലമായ ദിനം സുരേഷ് ഗോപി ആംബുലൻസിൽ വന്നിറങ്ങുന്ന വീഡിയോ പുറത്ത്. പൂരം അലങ്കോലമായ ദിവസം തിരുവമ്പാടിയിലേക്കാണ് സുരേഷ് ഗോപി ആംബുലൻസിൽ വന്നത്. സേവാഭാരതി ആംബുലൻസാണ് സുരേഷ് ഗോപി ഇതിനായി ഉപയോഗിച്ചത്. അമ്പാടി ദിവസത്തിലേക്കുള്ള യാത്ര ആംബുലൻസിൽ ആക്കിയത് വലിയ വിവാദമായി മാറിയിരുന്നു.