കോഴിക്കോട്: തിളച്ച പാൽ ദേഹത്ത് വീണ് ചികിത്സയിലിരുന്ന ഒരു വയസുകാരൻ മരിച്ചു. താമരശേരി ചുങ്കം കയ്യേലിക്കുന്നിൽ നസീബ്-ജസ്ന ദമ്പതികളുടെ മകൻ അസ്ലൻ അബ്ദുള്ളയാണ് മരിച്ചത്.
ശനിയാഴ്ച രാത്രിയാണ് കുഞ്ഞിന്റെ ദേഹത്ത് തിളച്ച പാൽ വീണ് പൊള്ളലേറ്റത്. തുടർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്.