ഞെട്ടിക്കാൻ മമ്മൂട്ടിയും വിനായകനും; ജിതിൻ കെ ജോസ് ചിത്രത്തിന് ആരംഭം
മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഏഴാമത്തെ സിനിമയ്ക്ക് തുടക്കം. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രത്തിൽ വിനായകനും പ്രധാന വേഷത്തിൽ എത്തും. ജിതിൻ കെ ജോസ് ആണ് സംവിധാനം. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമവും ഇന്ന് നടന്നു. ദുൽഖർ സൽമാൻ നായകനായി എത്തിയ ‘കുറുപ്പ്’ എന്ന ചിത്രത്തിന്റെ സഹരചയിതാവ് ആയിരുന്നു ജിതിൻ കെ ജോസ്.
ചിത്രത്തില്‍ മമ്മൂട്ടി പ്രതിനായക വേഷത്തിലാണ് എത്തുകയെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണങ്ങളോ സൂചനകളോ ഇതുവരെ വന്നിട്ടില്ല. എന്തായാലും വിനായകന്‍- മമ്മൂട്ടി കോമ്പോ വലിയൊരു പ്രതീക്ഷയാണ് സിനിമാസ്വാദകര്‍ക്ക് നല്‍കിയിരിക്കുന്നത്.