ജർമ്മനി: ജർമ്മനിയിലെ സ്റ്റുട്ട്ഗാർട്ടിൽ മലയാളി കമ്മ്യൂണിറ്റി (എം സി എസ്) – യുടെ ആഭിമുഖ്യത്തിൽ മലയാളം ക്ലാസിലേക്കുള്ള പ്രവേശനോത്സവം സംഘടിപ്പിച്ചു.
തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് നടന്ന പ്രവേശനോത്സവത്തിൽ കുട്ടികളും മാതാപിതാക്കളും അടക്കം ഇരുപതിലധികം പേർ പങ്കെടുത്തു.
അധ്യാപികമാരായ ആതിര രമേശൻ, ഷാലു ഫ്രാൻസിസ്, സാജന മേരി സ്റ്റാൻലി എന്നിവർ മധുരം വിതരണം ചെയ്തു കുട്ടികളെ സ്വീകരിച്ചു.
ഓൺലൈനായും ഓഫ് ലൈനായും ക്ലാസുകൾ സംഘടിപ്പിക്കുമെന്നും വരു ദിവസങ്ങളിൽ കൂടുതൽ കുട്ടികൾ മലയാളം ക്ലാസുകളിലേക്ക് എത്തിചേരുമെന്നും എം സി എസ് പ്രസിഡൻറ് രതീഷ് പനമ്പിള്ളി അറിയിച്ചു. ഭാരവാഹികളായ ഫൈസൽ റാഫി, നിർമ്മൽ തൈവളപ്പിൽ എന്നിവർ പ്രസംഗിച്ചു.