ശ്രീനഗര്‍: ജമ്മു കശ്മീരില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 26 മണ്ഡലങ്ങളാണ് രണ്ടാം ഘട്ടത്തില്‍ വിധിയെഴുതുന്നത്. 25.5 ലക്ഷം വോട്ടര്‍മാര്‍ 26 മണ്ഡലങ്ങളിലെ വിധി നിര്‍ണയിക്കും. മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അടക്കം ഇന്ന് ജനവിധി തേടും.
3,502 പോളിങ് സ്‌റ്റേഷനുകളിലായി 13,000 ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. കനത്ത സുരക്ഷയിലാകും വോട്ടെടുപ്പ് നടക്കുക. ശ്രീനഗര്‍, ബുദ്ഗ്രാം, ഗന്ദര്‍ബല്‍ അടക്കമുള്ള അറ് ജില്ലകളിലായാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്ന 26 മണ്ഡലങ്ങള്‍. 239 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ട്.
ഒമര്‍ അബ്ദുള്ളയ്ക്ക് പുറമെ, ജെകെപിസിസി പ്രസിഡന്റ് താരിഖ് ഹമീദ് കേര, രവീന്ദര്‍ റെയ്‌ന തുടങ്ങിയവരാണ് ഇന്ന് ജനവിധി തേടുന്നവരില്‍ പ്രമുഖര്‍. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറിന് അവസാനിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *