ചെളി തെറിപ്പിച്ചെന്ന് പറഞ്ഞു ബസ് തടഞ്ഞു; ഡ്രൈവറുടെ തലയിൽ പെട്രോളൊഴിച്ചു, ചില്ല് അടിച്ചു തകർത്തു, അറസ്റ്റ്

ആലപ്പുഴ: ആലപ്പുഴ എരമല്ലൂരിൽ സ്വകാര്യ ബസ് ജീവനക്കാർക്ക് നേരെ ആക്രമണം. ചെളി തെറിപ്പിച്ചുവെന്ന് ആരോപിച്ചായിരുന്നു ബൈക്ക് യാത്രികൻ്റെ ആക്രമണം. ബസ് ഡ്രൈവറുടെ തലയിൽ പെട്രോളൊഴിക്കുകയും ബസിൻ്റെ ചില്ലുകൾ അടിച്ചു തകർക്കുകയും ചെയ്തു. ഇതു കണ്ട യാത്രക്കാർ പരിഭ്രാന്തരായി അലമുറയിടുകയായിരുന്നു. ആക്രമണത്തിന് ശേഷം സ്വകാര്യ ബസ് ഡ്രൈവർ മാത്യുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രികൻ പൊലിസ് കസ്റ്റഡിയിലെടുത്തു. 

ബൈക്ക് യാത്രക്കാരൻ എഴുപുന്ന സ്വദേശി സോമേഷ് ആണ് കസ്റ്റഡിയിലായത്. രാവിലെ 9 മണിയോടെയാണ് സംഭവം. ബസ് തടഞ്ഞു നിർത്തി സോമേഷ് ആക്രമണം നടത്തുകയായിരുന്നു. ബസിന്റെ ചില്ല് എറിഞ്ഞ് ഉടച്ച സോമൻ ഇറങ്ങി വന്ന ഡ്രൈവറുടെ തലയിൽ പെട്രോൾ ഒഴിച്ചു. ആക്രമണം തുടർന്നതോടെ നാട്ടുകാരും യാത്രക്കാരും ചേർന്ന് പ്രതിയെ തടഞ്ഞു നിർത്തി പൊലീസിൽ ഏൽപ്പിച്ചു. 

പാലക്കാട് 14കാരൻ ഉറക്കത്തിൽ മരിച്ച നിലയിൽ; പതിവുപോലെ ഉറങ്ങാന്‍ കിടന്നതാണെന്ന് കുടുംബം

https://www.youtube.com/watch?v=Ko18SgceYX8

By admin