കുവൈറ്റ് :കുവൈറ്റിലെ പ്രമുഖ റീറ്റെയ്ൽ സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പർ അവരുടെ മെഗാ പ്രൊമോഷൻ ക്യാമ്പയ്‌ൻ ആയ ഗോൾഡ് ഫെസ്റ്റിന് തുടക്കമായി. നവമ്പർ 18 വരെ നീണ്ടുനിൽക്കുന്ന മെഗാ പ്രൊമോഷൻ കാമ്പയിനിൽ 229 വിജയികൾക്കായി ഒരു കിലോ സ്വര്ണനാണയങ്ങൾ ആണ് സമ്മാനമായി നൽകുന്നത്.
ഗ്രാൻഡ് ഹൈപ്പറിന്റെ കുവൈറ്റിലെ ഏത് ശാഖയിൽ നിന്നും അഞ്ചു ദിനാറിനോ അതിൽ കൂടുതലോ പർച്ചേസ് ചെയ്യുന്നവർക്ക് ഈ മെഗാ പ്രൊമോഷന്റെ ഭാഗമാകാൻ കഴിയും .
ഗ്രാൻഡ് ഹൈപെറിന്റെ ലോയൽറ്റി പ്രോഗ്രാം ആയ ഗ്രാൻഡ് മി കാർഡ് ഉപയോഗിച്ചോ ഗ്രാൻഡ് മൊബൈൽ അപ്ലിക്കേഷൻ വഴിയോ വെബ്സൈറ്റ് വഴിയോ ഗ്രാൻഡ് ഗോൾഡ് ഫെസ്റ്റിൽ എൻറോൾമന്റ് ചെയ്യാൻ സാധിക്കും.
നിശ്ചിത ഇടവേളകളിലായി ഏഴ് നറുക്കെടുപ്പുകൾ ആണ് ഈ പ്രാവശ്യത്തെ ഗ്രാൻഡ് ഗോൾഡ് ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നത് .
കൂടാതെ ഗ്രാൻഡ് ഗോൾഡ് ഫെസ്റ്റിന്റെ ഭാഗമായി നിരവധി ഓഫറുകളും വിലക്കിഴിവുകളും ഗ്രാൻഡ് ഹൈപ്പർ മാനേജ്‌മെന്റ്റ് പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടാതെ മെഗാ പ്രൊമോഷന്റെ ഭാഗമായി കുട്ടികൾക്കായുള്ള വിവിധ ഇനം മത്സരങ്ങൾ കലാ പരിപാടികൾ തുടങ്ങിയവും വരും ദിവസങ്ങളിലായി ഗ്രാൻഡ് ഹൈപ്പറിന്റെ വിവിധ ശാഖകളിൽ ഒരുക്കിയിട്ടുണ്ട്.
ഗ്രാൻഡ് ഹൈപ്പറിന്റെ എല്ലാ സമ്മാനപദ്ധതികളും ഇരു കയ്യും നീട്ടി സ്വീകരിച്ച ഗ്രാൻഡിന്റെ ഉപഭോക്താക്കൾ ഗ്രാൻഡ് ഗോൾഡ് ഫെസ്റ്റും വൻ വിജമാക്കും എന്ന പ്രതീക്ഷയാണ് നൽകുന്നത്.
ആകർഷകമായ വിലയിൽ മികച്ച ഗുണമേന്മയിൽ ഉപഭോക്താക്കൾക്കാവശ്യമായവ ഗ്രാൻഡ് ഹൈപ്പറിന്റെ കുവൈറ്റിലെ 43 ശാഖകളിലും ലഭ്യമാക്കുക എന്നുള്ളതാണ് ഗ്രാൻഡ് ഹൈപ്പർ മാനേജ്‌മന്റ് മുന്നോട്ടുവെക്കുന്നത് .

By admin

Leave a Reply

Your email address will not be published. Required fields are marked *