എ.പി.ജെ. അബ്ദുൽകലാം സാങ്കേതിക സർവകലാശാല ഈ വർഷം മുതൽ ആരംഭിക്കുന്ന പഠനവകുപ്പുകളിൽ മെക്കാനിക്കൽ ആൻഡ് മെറ്റീരിയൽസ് ടെക്‌നോളജി, ഇൻഫ്രാസ്‌ട്രക്‌ചർ എൻജിനിയറിങ് ആൻഡ് മാനേജ്മെന്റ്, ഇലക്‌ട്രിക് വെഹിക്കിൾ ടെക്‌നോളജി, എംബെഡഡ് സിസ്റ്റംസ് ടെക്‌നോളജീസ് എന്നീ എം.ടെക്. കോഴ്‌സുകളിൽ എസ്.സി., എസ്.ടി. വിഭാഗങ്ങളിൽ ഒഴിവുവന്ന സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.
താത്പര്യമുള്ളവർ 26-ന് രാവിലെ 10.30-ന് അസൽരേഖകൾ സഹിതം തിരുവനന്തപുരം ഗവ. എൻജിനിയറിങ് കോളേജിലെ എം.ബി.എ. ബ്ലോക്കിൽ പ്രവർത്തിക്കുന്ന സർവകലാശാല ആസ്ഥാനത്ത് എത്തണം. വിവരങ്ങൾക്ക്: 9495741482.