ഇത് പ്രയാഗ മാർട്ടിൻ തന്നെയോ ? മേക്കോവറിൽ ഞെട്ടിച്ച് താരം, ഫോട്ടോ വൈറൽ

ലയാള സിനിമയിലെ പ്രിയ താരങ്ങളിൽ ഒരാളാണ് പ്രയാ​ഗ മാർട്ടിൻ. സാ​ഗർ എലിയാസ് ജാക്കി റീ ലോഡഡ് എന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്ത് വെള്ളിത്തിരയിൽ എത്തിയ പ്രയാ​ഗ ഒരുപിടി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ചിട്ടുണ്ട്. സമീപകാലത്ത് വ്യത്യസ്തമായ മേക്കോവറിൽ എത്തുന്ന താരത്തിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ ലോകത്ത് വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. അത്തരത്തിൽ പ്രയാ​ഗ പങ്കുവച്ചൊരു ഫോട്ടോ കണ്ട് ഞെട്ടിയിരിക്കുകയാണ് ഏവരും. 

ഒറ്റ നോട്ടത്തിൽ ഇത് പ്രയാ​ഗ ആണോന്ന ചോദ്യം ഉയർത്തുന്ന തരത്തിലുള്ളതാണ് മേക്കോവർ. ഒരു പ്രമുഖ ജ്വല്ലറിയ്ക്ക് വേണ്ടിയുള്ളതാണ് ഈ ഫോട്ടോ ഷൂട്ട്. ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ കമന്റുമായി നിരവധി പേരാണ് രം​ഗത്ത് എത്തിയത്. ട്രോൾ- വിമർശന കമന്റുകൾ ഇക്കൂട്ടത്തിൽ പെടുന്നുണ്ട്. മലയാളത്തിലെ ഉർഫി ജാവേദ് ആകുമോ പ്രയാ​ഗ എന്ന ചോദ്യവും ചിലർ ഉയർത്തുന്നുണ്ട്. 

 
 
 

 
 
 
 
 

 
 

 
 
 

 
 

A post shared by Miss Martin (@prayagamartin)

ff

By admin