ആലുവയിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആലുവ പാലസ് റോഡിൽ സെന്‍റ്. സേവിയേഴ്സ് കോളജിന് മുന്നിൽ ബുധനാഴ്ച രാവിലെ 9.45ഓടെയായിരുന്നു സംഭവം.
മാഞ്ഞാലി സ്വദേശി ഫെബിന്‍റെ കാറാണ് കത്തിയത്. ബാങ്ക് കവലയിൽ നിന്ന് പമ്പ് കവല ഭാഗത്തേക്ക് പോകുകയായിരുന്നു. ഫെബിനും മറ്റൊരാളുമാണ് കാറിലുണ്ടായിരുന്നത്.
ഡ്രൈവർ സൈഡിലെ ഡോർ തുറക്കാൻ കഴിഞ്ഞില്ലെങ്കിലും മുൻഭാഗത്തെ ഇടതു വശത്തെ ഡോറിലൂടെ ഇവർക്ക് പുറത്ത് കടക്കാനായി. വാഹനത്തിന്‍റെ മുൻഭാഗം പൂർണമായി കത്തി നശിച്ചു. ആലുവ അഗ്നിരക്ഷസേന എത്തിയാണ് തീയണച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *