കൊച്ചി: ഇലക്ട്രിക് കാര്‍ ചാര്‍ജ് ചെയ്യുന്നതിനിടെ യുവതിക്ക് ഷോക്കേറ്റു. സ്വപ്ന എന്ന യുവതിക്കാണ് ഷോക്കേറ്റത്. ഇവരുടെ ഇടത് കാലിലും കൈവിരലുകള്‍ക്കും ഷോക്കേറ്റു.
എറണാകുളം പറവൂരിനടുത്ത് കെ.എസ്.ഇ.ബിയുടെ ചാര്‍ജിംഗ് സ്റ്റേഷനില്‍ നിന്നും കാര്‍ ചാര്‍ജ് ചെയ്യുന്നതിനിടെയാണ് സംഭവം. വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയും പ്രകാശവുമുണ്ടായെന്ന് സ്വപ്‌ന പറഞ്ഞു.
രാവിലെ ആറിന് സ്റ്റേഷനിലെത്തി കാര്‍ ചാര്‍ജ് ചെയ്യുമ്പോഴാണ് സംഭവം. വാഹനം ചാര്‍ജിലിട്ട ശേഷം സ്വപ്‌ന കാര്‍ ഓഫാക്കി ഉള്ളില്‍ ഇരിക്കുകയായിരുന്നു. എന്നാല്‍ 59 ശതമാനം ആയപ്പോഴേക്കും ചാര്‍ജിംഗ് ഡിസ്‌കണക്റ്റഡ് എന്ന മെസേജ് വന്നതോടെ പുറത്തിറങ്ങി.
കാറില്‍ നിന്നും ഗണ്‍ എടുത്ത് തിരികെ സ്റ്റേഷനിലെ സോക്കറ്റില്‍ വയ്ക്കുന്ന സമയത്ത് സ്വപ്‌ന ഷോക്കേറ്റ് തെറിച്ച് വീഴുകയായിരുന്നു. പോലീസില്‍ പരാതി നല്‍കി. കെ.എസ്.ഇ.ബി. അധികൃതരെത്തി പരിശോധന നടത്തി.