ഡൽഹി: തെക്കൻ ലെബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നിരവധി മരണം. സ്ത്രീകളും കുട്ടികളും ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ 492 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
തിങ്കളാഴ്ച നടന്ന ആക്രമണത്തിൽ 727 പേർക്ക് പരിക്കേറ്റതായാണ് വിവരം.
തെക്കൻ ലെബനൻ, കിഴക്കൻ ബെക്കാ താഴ്‌വര, സിറിയൻ അതിർത്തിക്ക് സമീപമുള്ള വടക്കൻ പ്രദേശങ്ങൾ എന്നിവയുൾപ്പെടെ രാജ്യത്തുടനീളമുള്ള വിവിധ പ്രദേശങ്ങളിൽ ആക്രമണം നടന്നതായാണ് വിവരം.
മുന്നൂറിലേറെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്കുനേരെ ആക്രമണം ഉണ്ടായതായി ഇസ്രായേൽ സൈനിക വക്താവ് അവിചയ് അദ്രായി എക്സിൽ സ്ഥിരീകരിച്ചു.
സായുധ സംഘങ്ങൾ ആയുധം സൂക്ഷിക്കുന്ന പ്രദേശങ്ങളിൽ നിന്നു ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
ഹിസ്ബുള്ളയുടെ സൈനിക ശേഷി തകർക്കാൻ നടപടി അനിവാര്യമാണെന്ന് ഇസ്രായേൽ സൈനിക വക്താവ് പറഞ്ഞു. ആക്രമണത്തിനു തിരിച്ചടിയായി, ഇസ്രായേലിന്റെ സൈനിക പോസ്റ്റുകൾ ലക്ഷ്യമിട്ട് ഹിസ്ബുള്ള മിസൈലുകളുടെ പരമ്പരതന്നെ തൊടുത്തുവിട്ടു.
Secondary explosions taking place after an Israeli airstrike against a Hezbollah weapons storage hidden in a residential building pic.twitter.com/HOJlWlOqiX
— Visegrád 24 (@visegrad24) September 23, 2024