റിയാദ്: റിയാദിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ മുൻനിര പ്രവർത്തകനായ സത്താർ കായംകുളത്തിന്റെ ഓർമ്മയ്ക്കായുള്ള ശ്രേഷ്ഠ കർമ്മ പുരസ്കാരം മുജീബ് കായംകുളത്തിന് നൽകി ആദരിച്ചു. റിയാദിലെ സാമൂഹ്യ പ്രവർത്തകരുടെ വാട്സ്ആപ്പ് കൂട്ടായ്മയായ റിയാദ് ഹെൽപ്പ് ഡെസ്ക് ആണ് പുരസ്കാരം നൽകിയത്.
 പുരസ്കാരം മുജീബ് കായംകുളത്തിന് ചെയർമാൻ റാഫി പാങ്ങോട് നൽകി. ജി എം എഫ് സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ അസീസ് പവിത്രയുടെ അധ്യക്ഷയിൽ കൂടിയ യോഗത്തിൽ സിറ്റി ഫ്ലവർ ചെയർമാൻ അഹമ്മദ് കോയ, പ്രമുഖ എഴുത്തുകാരൻ ഡോക്ടർ ജയചന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു.
തുടർന്ന് സൗദി അറേബ്യയുടെ ബിസിനസ് രംഗത്തും സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ സജീവവുമായ സിറ്റി ഫ്ലവർ ഗ്രൂപ്പ് ചെയർമാൻ അഹമ്മദ് കോയക്ക് ബിസിനസ് രംഗത്തെ സേവന രംഗങ്ങളെ മാനിച്ച് ജിഎം എഫ് 2024 സ്നേഹാദരവ് നൽകി.
യോഗത്തിൽ ജിസിസി ചെയർമാൻ റാഫി പാങ്ങോട്, റിയാദ് സമ്പ്രദായ പ്രസിഡന്റ് ഷാജി മടത്തിൽ, ജിസിസി മീഡിയ കോർഡിനേറ്റർ ജയൻ കൊടുങ്ങല്ലൂർ, സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ, ടോം ചാമക്കാല, ഷാജി കാഞ്ഞിരപ്പള്ളി, സുബൈർ കുമ്മിൾ, സലിം മാഹി, നൂറുദ്ദീൻ പൊന്നാനി, ഉണ്ണി കൊല്ലം തുടങ്ങിയവർ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *