മുന്‍ഭാര്യയില്‍ നിന്നും ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വീണ്ടെടുത്ത് ജയം രവി; ആദ്യം ചെയ്തത് ഇതാണ് !

ചെന്നൈ: തമിഴ് നടൻ ജയം രവി തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ കുടുംബ ചിത്രങ്ങള്‍ എല്ലാം ഡിലീറ്റ് ചെയ്തു. ഇതുവരെ വേര്‍പിരിഞ്ഞ ഭാര്യ ആരതിയായിരുന്നു ജയം രവിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നത്.  അടുത്തിയെ ഇന്‍സ്റ്റഗ്രാം പേജിലേക്ക് അടക്കമുള്ള ആക്‌സസ് അടുത്തിടെ ജയം രവി ഏറ്റെടുത്തിരുന്നു. 

വേര്‍പിരിഞ്ഞുവെന്ന് ജയം രവി വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചിരുന്നു. തുടര്‍ന്ന് തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ജയം രവി ഏറ്റെടുക്കുകയായിരുന്നു. 15 വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് രവിയും ആരതിയും വിവാഹമോചനത്തിലേക്ക് നീങ്ങുന്നത്. എന്നാല്‍ ആരതി പൂര്‍ണ്ണമായും വിവാഹ മോചനത്തിന് തയ്യാറല്ലെന്നാണ് വിവരം. അധികം വൈകാതെ കുട്ടികളുടെ സംരക്ഷണ അവകാശത്തിന് അടക്കം നടനും മുന്‍ ഭാര്യയും നിയമ പോരാട്ടത്തിന് ഇറങ്ങും എന്നാണ് വിവരം. 

അടുത്തിടെ സിനി ട്രാക്കറായ രമേശ് ബാല ജയം രവി തന്‍റെ തന്‍റെ ഇന്‍സ്റ്റ അക്കൗണ്ടിന്‍റെ ആക്സസ് തന്‍റെ ഫോണ്‍ നമ്പറിലേക്ക് മാത്രമായി ചുരുക്കിയതിന്‍റെ സ്ക്രീന്‍ ഷോട്ട് പങ്കിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആരതിക്കും മക്കള്‍ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ എല്ലാം ജയം രവിയുടെ അക്കൗണ്ടില്‍ നിന്നും അപ്രത്യക്ഷമായത്. 

സെപ്തംബർ 9 നാണ് ജയം രവി ആദ്യമായി മൗനം വെടിഞ്ഞ് ആരതിയുമായുള്ള വിവാഹബന്ധം വേർപെടുത്തുന്നതായി പ്രഖ്യാപിച്ചത്. ഇതിനായുള്ള നിയമനടപടികള്‍  ആരംഭിച്ചുവെന്നും അദ്ദേഹം അറിയിച്ചു. തുടര്‍ന്ന് രണ്ട് ദിവസത്തിന് ശേഷം ആരതി തന്‍റെ ഭാഗം പറഞ്ഞ് രംഗത്ത് എത്തി. ജയം രവിയുടെ തീരുമാനം ഏകപക്ഷീയമാണെന്നും പ്രഖ്യാപനത്തിൽ താൻ അന്ധാളിച്ചുവെന്നും നടനെ സമീപിക്കാൻ കഴിയുന്നില്ലെന്നും അവർ പറഞ്ഞു. 

60 കോടി ബജറ്റില്‍ വന്ന് ഒന്‍പത് ഇരട്ടി ലാഭം; ബോളിവുഡിലെ ഏറ്റവും ലാഭം ഉണ്ടാക്കിയ ചിത്രം ഇതാണ് !

‘നിയമ നടപടി എടുക്കും’: ഷങ്കര്‍ ഭീഷണിപ്പെടുത്തിയത് ഏത് ചിത്രത്തെ, കങ്കുവയോ, ദേവരയോ? ചര്‍ച്ച മുറുകുന്നു

By admin