ബെംഗളൂരു: മുഡ അഴിമതി കേസില്‍ തുടര്‍ നിയമ നടപടികള്‍ വിദഗ്ദരുമായി ആലോചിച്ചെടുക്കുമെന്നും ഒരു അന്വേഷണത്തിനും എതിരല്ലെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.
മുഡ കേസില്‍ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാമെന്ന ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് പ്രതികരണം.
‘മുഡ കേസ് കെട്ടിച്ചമച്ചതാണ്. പോരാട്ടത്തിന് കന്നഡ ജനതയുടെ പൂര്‍ണ പിന്തുണയുണ്ട്. ബിജെപിയും ജെഡിഎസും രാജ്ഭവനെ ദുരുപയോഗം ചെയ്തു. നിയമ പോരാട്ടത്തില്‍ സത്യം ജയിക്കും,’ സിദ്ധരാമയ്യ പറഞ്ഞു.