മാംബ റെസ്റ്റോറന്‍റ് കഫേ നടത്തുന്ന യുവാക്കൾ; അതൊരു മറ മാത്രം, രഹസ്യ ഇടപാടുകൾ ഒടുവിൽ പിടിക്കപ്പെട്ടു, ശിക്ഷ

തിരുവനന്തപുരം: ആറ്റിങ്ങലിൽ 40 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ നാല് പ്രതികൾക്കും 12 വർഷം വീതം തടവും ഒന്നര ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം സ്വദേശികളായ അര്‍ജ്ജുന്‍ നാഥ്‌ (27), അജിന്‍ മോഹന്‍ (25), ഗോകുല്‍രാജ് (26), ഫഹദ് (26) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. 2020 ഓഗസ്റ്റ് 22ന് ആറ്റിങ്ങൽ ആലംകോട് പ്രവർത്തിച്ചിരുന്ന ‘ മാംബ റെസ്റ്റോറന്‍റ് കഫേ’ എന്ന സ്ഥാപനത്തിൽ നിന്നും പ്രതികൾ ഉപയോഗിച്ചിരുന്ന വാഹനങ്ങളിൽ നിന്നും ഒരു കെട്ടിടത്തിൽ നിന്നുമായാണ് 40 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്.

റെസ്റ്റോറന്റിന്റെ മറവിലായിരുന്നു കഞ്ചാവ് കച്ചവടം നടത്തി വന്നിരുന്നത്. ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന അജിദാസ് എസും സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതയാണ് വിധി പുറപ്പെടുവിച്ചത്. തിരുവനന്തപുരം അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണർ ആയിരുന്ന ഹരികൃഷ്ണ പിള്ള ടി കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ പബ്ലിക് പ്രോസ്യൂക്യൂട്ടർ പ്രവീൺ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.

നൊമ്പരമായി അർച്ചന; ഭർത്താവിന്‍റെ ബന്ധുവിനായി കരൾ പകുത്ത് നൽകി, 33 കാരിയുടെ മരണത്തിൽ തകര്‍ന്ന് കുടുംബം

മുടപ്പക്കാട്ടെ വീട്ടിൽ നിന്ന് പിടികൂടിയ മൂർഖന്‍റെ വയർ വീർത്ത നിലയിൽ; പുറത്തേക്ക് തുപ്പിയത് 16 കോഴിമുട്ട!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin