ഡല്‍ഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും സിര്‍സ എംപിയുമായ കുമാരി സെല്‍ജ ബിജെപിയില്‍ ചേരുമെന്ന ഊഹാപോഹങ്ങള്‍ ഉയര്‍ന്നിരുന്നു.
എന്നാല്‍ ഇക്കാര്യം നിഷേധിച്ച് കുമാരി സെല്‍ജ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ആരോപണങ്ങളോട് പ്രതികരിച്ച് കോണ്‍ഗ്രസ് എംപി ദീപേന്ദര്‍ സിംഗ് ഹൂഡയും രംഗത്തെത്തി.
ബിജെപി ഐടി സെല്ലാണ് അഭ്യൂഹങ്ങള്‍ക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. ഹരിയാനയില്‍ ഇതുവരെ ബിജെപി എന്താണ് ചെയ്തതെന്ന് ബിജെപി ഐടി സെല്‍ പറയുന്നില്ല, അവര്‍ എപ്പോഴും ലക്ഷ്യമിടുന്നത് കോണ്‍ഗ്രസിനെയാണെന്നും അദ്ദേഹം ആരോപിച്ചു.
ഹരിയാനയിലെയും റെവാരിയിലെയും ജനങ്ങള്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ച് കോണ്‍ഗ്രസ് സര്‍ക്കാരിനെ ഭരണത്തില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചതായി കോണ്‍ഗ്രസ് എംപി പറഞ്ഞു. ഹരിയാനയില്‍ കോണ്‍ഗ്രസിന് അനുകൂലമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്.
ജനങ്ങള്‍ മാറ്റം കൊണ്ടുവരാന്‍ തീരുമാനിച്ചു. 10 വര്‍ഷമായി ബിജെപി ഒന്നും ചെയ്തിട്ടില്ല. തൊഴിലില്ലായ്മയിലും കുറ്റകൃത്യങ്ങളിലും അഴിമതിയിലും ഹരിയാനയാണ് ഇന്ന് ഒന്നാമതെന്നും അദ്ദേഹം വ്യക്തമാക്കി.