ഡല്‍ഹി: ബദ്ലാപൂര്‍ ബാലലൈംഗിക പീഡനക്കേസിലെ പ്രതിയായ 23 കാരനെ പൊലീസ് വെടിവച്ചു കൊന്നു. തിങ്കളാഴ്ച താനെ ജില്ലയിലെ മുംബ്ര ബൈപാസില്‍ പോലീസ് ഏറ്റുമുട്ടലില്‍ പ്രതി കൊല്ലപ്പെട്ടതായി താനെ പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായതെന്ന് താനെ പോലീസിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
പ്രതി ഒരു പോലീസുകാരന്റെ പിസ്റ്റള്‍ തട്ടിയെടുക്കുകയും പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്്യുകയും തുടര്‍ന്ന് പൊലീസ് തിരിച്ചു വെടിവക്കുകയുമായിരുന്നു.
പ്രതി മൂന്ന് റൗണ്ട് വെടിയുതിര്‍ത്തതായും സംഭവത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായും പോലീസ് പറഞ്ഞു.
പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം ആരോപിച്ച് 2022ല്‍ രണ്ടാം ഭാര്യ നല്‍കിയ മറ്റൊരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് താനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പ്രതിയെ താനെയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് വെടിവയ്പുണ്ടായതെന്ന് പോലീസ് പറഞ്ഞു.