കൊച്ചി: ഭാരതത്തിലെ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഉപഭോക്തൃ സാങ്കേതിക ബ്രാൻഡ് ആയ പോക്കൊ ഇന്ത്യ അവരുടെ ആവേശകരമായ എം.ആർ.പി പ്രചാരണവുമായി ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡെയ്സ് പ്രകാശപൂരിതമാക്കുകയാണ്. പരമ്പരാഗതമായ എം.ആർ.പി-യിൽ ഒരു മാറ്റം വരുത്തിക്കൊണ്ട് പോക്കോ അവരുടെ സ്വന്തം ‘മാഡ് റീട്ടെയിൽ പ്രൈസ്’ അവതരിപ്പിക്കുന്നു. ഈ നൂതന സംരംഭം ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സാങ്കേതികത താങ്ങാനാവുന്ന വിലയിൽ നേടുവാനാകുന്ന ഭ്രാന്തമായ ഡീലുകൾ നൽകിക്കൊണ്ട് ചില്ലറ വിൽപ്പനയുടെ തത്വത്തെ പുനർനിർവചിക്കുന്നു.
മുൻ നിര ഉപകരണങ്ങൾക്ക് ഗണ്യമായ കിഴിവുകൾ നൽകിക്കൊണ്ട് ആധുനിക സാങ്കേതികത ഏവർക്കും കയ്യെത്തും വിധമാണെന്ന് ഉറപ്പുവരുത്തുന്നു. ഇതിനുപുറമേ തെരഞ്ഞെടുക്കപ്പെട്ട ബാങ്ക് ഓഫറുകൾ ഉപയോഗപ്പെടുത്തുന്നതു വഴി ഉപഭോക്താക്കൾക്ക് തത്സമയ സമ്പാദ്യം നേടിക്കൊടുത്തുകൊണ്ട് ഈ വിൽപ്പന സാങ്കേതികതാ സ്നേഹികളുടെ ഏറ്റവും വലിയ ഉത്സവമായി മാറുന്നു.