കൊച്ചി: പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനികളിലൊന്നായ പുറവങ്കര ലിമിറ്റഡ് ദുബായിലെ പ്രവാസി ഇന്ത്യക്കാര്‍ക്കായി പുറവങ്കരയുടെ പുതിയ പ്രൊജക്റ്റുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ‘പൂര്‍വ്വ എന്‍ആര്‍ഐ ഹോം ഫെസ്റ്റ്’ സംഘടിപ്പിക്കുന്നു. ദുബായിയിലെ ഷാംഗ്രില ഹോട്ടലില്‍ 2024 സെപ്റ്റംബർ 28, 29 തീയതികളിലായി രാവിലെ പത്ത് മുതല്‍ വൈകിട്ട് എട്ടു വരെയാണ് പരിപാടി.
പൂര്‍വ്വ എന്‍ആര്‍ഐ ഹോം ഫെസ്റ്റിൽ പ്രോപ്പർട്ടി ഓപ്ഷനുകളുടെ സമഗ്രമായ നിരയാണ് ഒരുക്കിയിരിക്കുന്നത്. കൊച്ചി, ബെംഗളൂരു, ചെന്നൈ, മുംബൈ, പൂനെ എന്നിവിടങ്ങളിലെ ഇരുപതിലധികം പ്രൊജക്റ്റുകളിലായുള്ള 4000 ത്തോളം വീടുകള്‍ ഹോം ഫെസ്റ്റില്‍ പ്രവാസി ഇന്ത്യക്കാര്‍ക്കായി അവതരിപ്പിക്കും. 600 മുതല്‍ 5,000 ചതുരശ്ര അടി വരെ വലുപ്പമുള്ള ഒന്ന് മുതല്‍ അഞ്ച് വരെ ബഡ്റൂമുകളുള്ള അപ്പാര്‍ട്ടുമെന്‍റുകള്‍, വില്ലകള്‍, വില്ല പ്ലോട്ടുകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന പോര്‍ട്ട്ഫോളിയോയില്‍ നിന്നും തെരഞ്ഞെടുക്കാന്‍ പ്രവാസികള്‍ക്ക് അവസരം ലഭിക്കും.
കോവിഡിനു ശേഷം നാട്ടില്‍ വസ്‌തു വാങ്ങുന്നതിൽ പ്രവാസികള്‍ക്ക് താല്‍പര്യം വര്‍ധിച്ചിട്ടുണ്ടെന്നും ഇത് കണക്കുകളില്‍ വ്യക്തമാണെന്നും പുറവങ്കര ലിമിറ്റഡ് ഗ്രൂപ്പ് സിഇഒ അഭിഷേക് കപൂര്‍ പറഞ്ഞു. 2023 ഏപ്രിലിനും 2024 ഫെബ്രുവരിക്കും ഇടയില്‍ എന്‍ആര്‍ഐ നിക്ഷേപം 84.4 ശതമാനം ഉയര്‍ന്ന് 6.40 ബില്ല്യന്‍ ഡോളറില്‍ നിന്നും 11.8 ബില്ല്യന്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്. സ്വന്തമായി ഇന്ത്യയിലൊരു വീട് എന്ന പ്രവാസികളുടെ ആഗ്രഹം സാധ്യമാക്കുന്നതിനുള്ള അവസരമാണ് പൂര്‍വ എന്‍ആര്‍ഐ ഹോം ഫെസ്റ്റ് ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വീട് വാങ്ങല്‍ മുതല്‍ താമസംവരെയുള്ള കാര്യങ്ങള്‍ സുഗമമാക്കാന്‍ പുറവങ്കര ബൃഹത്തായ വില്‍പ്പനാനന്തര പിന്തുണയും വാഗ്‌ദാനം ചെയ്യുന്നു. എളുപ്പത്തില്‍ വായ്പ സൗകര്യം ലഭ്യമാക്കുന്നതും ഇതിൽ പെടും. ഇതു കൂടാതെ പൂര്‍വ്വ സ്ട്രീക്ക്‌സ് സൗകര്യം പ്രയോജനപ്പെടുത്തുന്നവർക്ക് ഇന്‍റീരിയര്‍ ഡിസൈനുള്ള പിന്തുണയും നല്‍കും. കരാറുകളും ഡോക്യുമെന്‍റുകളും തയ്യാറാക്കുന്നതിനുള്ള പിന്തുണയും നല്‍കും. കൂടാതെ പുറവങ്കര പ്രത്യേക ഓഫറുകളും നൽകുന്നുണ്ട്. പൂര്‍വ്വ എന്‍ആര്‍ഐ ഹോം ഫെസ്റ്റില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് പുറവങ്കരയുടെ ഇന്‍റിരിയർ ഡിസൈൻ വിഭാഗമായ പൂര്‍വ്വ സ്ട്രീക്ക്‌സിന്‍റെ ഒരു ലക്ഷം മുതല്‍ പത്ത് ലക്ഷം രൂപ വരെയുള്ള വൗച്ചറുകള്‍ ലഭിക്കും.