തിരുവനന്തപുരം സ്വദേശിയായ ഷാനുവിനെ എംജി റോഡിൽ പള്ളിമുക്കിലെ ഹോട്ടലിന്റെ കുളിമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ മാസം 11ന് രണ്ടു സുഹൃത്തുക്കൾക്കൊപ്പമാണു ഷാനു ഹോട്ടലിൽ മുറിയെടുത്തതെന്നു ജീവനക്കാർ പറയുന്നു. രണ്ടു ദിവസം മുൻപ് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ മുറിയൊഴിഞ്ഞു പോയിരുന്നു. ഇന്നലെ ആളെ പുറത്തു കാണാത്തതിനെ തുടർന്നു വൈകിട്ടു 3 മണിയോടെ ജീവനക്കാർ നടത്തിയ പരിശോധനയിലാണു മരിച്ച നിലയിൽ കണ്ടെത്തിയത്.തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതിയിൽ ഷാനുവിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. 2018ൽ സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചു എന്നായിരുന്നു പരാതി. മരണത്തിൽ സെൻട്രൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.https://eveningkerala.com/images/logo.png