കുവൈത്ത് സിറ്റി: നിര്‍മ്മാണത്തിലെ അപാകത കണ്ടെത്തിയതിനെ തുടര്‍ന്ന് അഞ്ച് ആങ്കര്‍ ബാറ്ററികള്‍ കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം തിരിച്ച് വിളിച്ചു. ആങ്കർ 335 പവർ ബാങ്കിൽ ഉപയോഗിക്കുന്ന അഞ്ച് യൂണിറ്റ് ലിഥിയം അയൺ ബാറ്ററികൾ നിർമ്മാണ തകരാറ് കാരണം തീപിടിത്തത്തിന് കാരണമാകുമെന്ന് കണ്ടെത്തിയിരുന്നു.
ഇത്തരം പവർബാങ്കുകളിലെ ലിഥിയം-അയൺ ബാറ്ററി അമിതമായി ചൂടാകുകയും പ്ലാസ്റ്റിക് ഘടകങ്ങൾ ഉരുകുകയും പുകയും തീപിടുത്തവും ഉണ്ടാക്കുകയും ചെയ്യും.
Anker 335 (20,000mAh, 22.5W) power bank, Model A1647-AHJ5W51E10600062, AHJ5W51E08200551, AHJ5W51E10600493, AHJ5W51E10600066, AHJ5W51E08200143 എന്നീ പവർ ബാങ്ക് മോഡലുകളാണ് കുവൈത്ത് തിരിച്ചുവിളിച്ചത്.
തിരികെവിളിച്ച ഉത്പന്നങ്ങള്‍ കൈവശമുണ്ടെങ്കില്‍ അത് ഉപയോഗിക്കരുതെന്ന് ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആങ്കല്‍ ഇന്നോവേഷന്‍ സ്‌റ്റോറുകളിലൂടെ അത് തിരികെ നല്‍കാം.
കൂടുതൽ വിവരങ്ങൾക്ക്, www.astorekw.com/www.anker.com.kw സന്ദർശിക്കുക അല്ലെങ്കിൽ 1889991 എന്ന നമ്പറിൽ വിളിക്കാം.