ചെന്നൈ: നഴ്സിംഗ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയതായി കേസ്. തമിഴ്നാട്ടിൽ തേനിക്ക് അടുത്ത് ഞായറാഴ്ച ആണ് സംഭവം.
തേനിയിലെ സ്വകാര്യ നഴ്സിംഗ് കോളജിലെ വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്. തേനി റെയില്‍വേ സ്റ്റേഷൻ പരിസരത്തുനിന്ന് നാലംഗ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് അജ്ഞാത കേന്ദ്രത്തിൽ എത്തിച്ച് പീഡിപ്പിച്ചു.
പിന്നീട് തിങ്കളാഴ്ച രാവിലെ ഡിണ്ടുഗല്‍ റെയില്‍വേ സ്റ്റേഷനു സമീപം പെൺകുട്ടിയെ ഇറക്കിവിടുകയായിരുന്നു. പിന്നാലെ കുട്ടി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ എത്തി പരാതിപ്പെടുകയായിരുന്നു.
അവശനിലയിലായിരുന്നു പെണ്‍കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.