ഉത്തർപ്രദേശ്: പത്ത് വയസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടിയ കേസിൽ അയൽവാസി അറസ്റ്റിൽ. ഹിമാൻഷു ഉപാധ്യായയാണ് അറസ്റ്റിലായത്. മിർസാപൂരിലെ ബജാൻ ഗ്രാമവാസിയായ ആഷുവാണ് (10) കൊല്ലപ്പെട്ടത്.
ഞായറാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം. കളിക്കാന്‍ വയലിലേക്ക് പോകുന്നതിനിടെ ആഷുവിനെ കാണാതാകുകയായിരുന്നു.
പിന്നീട് നാട്ടുകാരും വീട്ടുകാരും നടത്തിയ അന്വേഷണത്തിൽ അയൽവാസിയായ ഹിമാൻഷു ഉപാധ്യായ കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയെന്ന വിവരം ലഭിച്ചു. സംഭവത്തിന് പിന്നാലെ കുട്ടിയെ വയലില്‍ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അയൽവാസിയായ ഹിമാൻഷു ഉപാധ്യായയും ആഷുവിൻ്റെ കുടുംബവും തമ്മിൽ വഴക്ക് ഉണ്ടായിരുന്നു. ഇതിൻ്റെ പ്രതികാരമാണ് കൊലപാതകമെന്ന് ആഷുവിൻ്റെ കുടുംബം ആരോപിച്ചു.
പ്രതിയുടെ വീടിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചതിന് പിന്നാലെ പൊലീസ് പ്രതിയെ പിടികൂടി. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന ആയുധവും പൊലീസ് കണ്ടെത്തി.
പിന്നാലെ നാട്ടുകാർ പ്രതിയുടെ വീട് തകർത്തു. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്.