ഡല്‍ഹി: ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉക്രെയ്നിലെ സംഘര്‍ഷം പരിഹരിക്കുന്നതിനും സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും ഇന്ത്യയുടെ പിന്തുണയും അദ്ദേഹം ഉറപ്പുനല്‍കി.
ഇന്ത്യയും ഉക്രെയ്നും തങ്ങളുടെ ബന്ധം സജീവമായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും സഹകരണം ശക്തിപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും സെലെന്‍സ്‌കി പറഞ്ഞു.
നമ്മുടെ പരമാധികാരത്തിന്റെയും പ്രാദേശിക അഖണ്ഡതയുടെയും വ്യക്തമായ പിന്തുണക്ക് ഞാന്‍ നന്ദി അറിയിക്കുന്നുവെന്ന് മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സെലന്‍സ്‌കി എക്‌സില്‍ കുറിച്ചു.
യുഎന്നിലെ ഉച്ചകോടിക്കിടെയാണ് മോദി സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തിയത്. ഈ വര്‍ഷം അവരുടെ മൂന്നാമത്തെ ഉഭയകക്ഷി കൂടിക്കാഴ്ചയായിരുന്നു ഇത്.