താമരശ്ശേരി (കോഴിക്കോട്)∙ പുതുപ്പാടി കാവുംപുറത്ത് യുവതിക്ക് ഇൻസ്റ്റഗ്രാം വഴി അശ്ലീല സന്ദേശം അയയ്ക്കുകയും വീട്ടിലെത്തി നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. പെരുമ്പള്ളി കാവുംപുറം തയ്യിൽ വീട്ടിൽ മുഹമ്മദ് ഫാസിലിനെയാണ്(22) അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ജനുവരിയിലാണ് പ്രതി നഗ്നനായി യുവതിയുടെ വീട്ടിലെത്തിയത്. മുഖം മറച്ച് പകൽ സമയത്ത് വീട്ടിലെത്തിയ പ്രതി യുവതിയെ കടന്നുപിടിക്കുകയും ചെയ്തു. യുവതി ബഹളം വച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. യുവതിയുടെ നഗ്നവിഡിയോയും മോർഫ് ചെയ്ത വിഡിയോകളും ഇൻസ്റ്റഗ്രാം വഴി അയച്ചു കൊടുത്തു.കഴിഞ്ഞ വർഷം നവംബറിലും പ്രതി നഗ്നനായി വന്ന് യുവതിയെ കടന്നു പിടിച്ചിരുന്നു. ഒരു വർഷത്തോളമായി പ്രതി യുവതിക്കെതിരെയുള്ള അതിക്രമം തുടങ്ങിയിട്ട്. ഇതോടെ യുവതി സൈബർ സെല്ലിൽ പരാതി നൽകുകയായിരുന്നു.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *