പാലക്കാട്: സൈന്ധവ പ്രതിഷ്ഠാനത്തിന്റെ ആഭിമുഖ്യത്തിൽ ധോണിയിൽ മഹാ സർപ്പയജ്ഞം തുടങ്ങി. 2024 ആഗസ്ററ് 8 ന് ധോണി ചേറ്റിൽ വെട്ടിയ ഭഗവതി ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ യജ്ഞാചാര്യൻ മാനവേന്ദ്രവർമ്മ യോഗാതിരിപ്പാട് ഔദ്യോഗിക പ്രഖ്യാപനം നിർവ്വഹിച്ച മഹാ സർപ്പയജ്ഞമാണ് സെപ്റ്റംബർ 22, 23 തീയതികളിൽ നടക്കുന്നത്. 
യജ്ഞത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും കുറ്റിയടിക്കൽ ചടങ്ങും ബ്രഹ്മശ്രീ വിഷ്ണു നമ്പൂതിരിപ്പാടും വേണു മുട്ടിക്കുങ്ങരയുംനിർവ്വഹിച്ചിരുന്നു.ധോണി ഫാമിന് എതിർ വശത്തുള്ള ഇ.എം.എസ്. നഗറിലെ പീക്കോക്ക് ട്രയൽ റബ്ബർ എസ്റ്റേറ്റിൽ നടക്കുന്ന മഹാ സർപ്പയജ്ഞം ഞായറാഴ്ച രാവിലെ 5.30 ന് മഹാഗണപതിഹോമം ചെയ്ത് ആരംഭിച്ചു. 
തുടർന്ന് അഷ്ടനാഗപൂജ, ദീപാരാധന,പ്രസാദ വിതരണം,കലാപരിപാടികൾ, അന്നദാനം നടന്നു.തുടർന്ന് ഉച്ചയ്ക്ക് ശേഷം അരണിപൂജ, അരണി കടയൽ, അഗ്നി ആരാധന, ദാന പ്രായശ്ചിത്തം, നാന്ദി മുഖം, അഗ്നി ദാനം എന്നിവ നടന്നു. വൈകുന്നേരം യജ്ഞാചാര്യനെ നേതൃത്വത്തിൽ മഹാ സർപ്പയജ്ഞം ആരംഭിച്ചു. സെപ്റ്റംബർ 23 ന് സർപ്പബലിയും നടക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *