കോഴിക്കോട്: ശ്രീനാരായണ ഗുരുദേവൻ്റെ 97 മത് മഹാസമാധിദിനം എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ്റെ ആഭിമുഖ്യത്തിൽ ഭക്ത്യാദരപൂർവ്വം ആചരിച്ചു.
ഗുരുവരാശ്രമത്തിൽ മേൽശാന്തി പ്രസൂൺ വേങ്ങേരിയുടെ കാർമികത്വത്തിൽ രാവിലെ 6.15 ന് വിശേഷാൽ ഗുരുപൂജയോടെ ചടങ്ങുകൾ ആരംഭിച്ചു. യൂണിയൻ പ്രസിഡൻ്റ് ഷനൂപ് താമരക്കുളം മഹാസമാധി ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഗുരുവിൻ്റെ സന്ദേശവും ദർശനവും ജീവിതത്തിൽ പ്രായോഗികമാക്കുവാനുള്ള പ്രേരണകൾ ലഭിക്കാനുള്ള വേദികളാണ് ഗുരുദേവൻ്റെ സമാധിയും ജയന്തിയുമെന്ന് അദ്ദേഹം പറഞ്ഞു.
യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി വിദ്യാബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ പി കെ ഭരതൻ,വനിതാ സംഘം യൂണിയൻ സെക്രട്ടറി ലീലാവിമലേശൻ,ഗുരുവരാശ്രമം ദേവസ്വം സെക്രട്ടറി ശാലിനി ബാബുരാജ് ,സുജ നിത്യാനന്ദൻ, അനിൽ ബാബു, ശ്രീകേഷ് നമ്പൂതിരി ,എന്നിവർ പ്രസംഗിച്ചു.
മഹാസമാധി സമയമായ വൈകുന്നേരം 3.30 ന് നടന്ന മഹാ സമാധി ആരാധനയോടെയും പ്രസാദ ഊട്ടോടെയും മഹാസമാധി ചടങ്ങുകൾ സമാപിച്ചു.