സോഷ്യല്‍ മീഡിയ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ആനന്ദ് മേനന്‍ സംവിധാനം ചെയ്ത വാഴ എന്ന ചിത്രമാണ് ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ഓഗസ്റ്റ് 15 ന് തിയറ്ററുകളിലെത്തിയ ചിത്രം ബോക്സ് ഓഫീസില്‍ വിജയമായിരുന്നു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. 
ബയോപിക് ഓഫ് എ ബില്യണ്‍ ബോയ്സ് എന്നാണ് ഈ ചിത്രത്തിന്‍റെ ടാഗ് ലൈന്‍. ജയ ജയ ജയ ജയ ഹേ, ഗുരുവായൂരമ്പല നടയിൽ എന്നീ വിജയ ചിത്രങ്ങളുടെ സംവിധായകന്‍ വിപിൻ ദാസ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ്, അമിത് മോഹൻ, അനുരാജ്, അൻഷിദ് അനു, അശ്വിൻ വിജയൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ഹോട്ട്സ്റ്റാറില്‍ കാണാനാവും. ജഗദീഷ്, നോബി മാർക്കോസ്, കോട്ടയം നസീർ, അസിസ് നെടുമങ്ങാട്, അരുൺ സോൾ, രാജേശ്വരി, ശ്രുതി മണികണ്ഠൻ, മീനാക്ഷി ഉണ്ണികൃഷ്ണൻ, സിയാ വിൻസെന്റ്, സ്മിനു സിജോ, പ്രിയ ശ്രീജിത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, ഐക്കൺ സ്റ്റുഡിയോസ്, സിഗ്നേച്ചര്‍ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ വിപിൻ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *