ഡൽഹി: ലൈംഗിക ചൂഷണത്തേയും അതിന്റെ ആഘാതത്തെയും കുറിച്ച് യുവജനങ്ങൾക്ക് വ്യക്തമായ ധാരണ നൽകുന്നതിനായി സമഗ്രമായ ലൈംഗിക വിദ്യാഭ്യാസ പരിപാടി നടപ്പാക്കണമെന്ന് സുപ്രീം കോടതി.
ലൈംഗിക വിദ്യാഭ്യാസം പാശ്ചാത്യ സങ്കൽപ്പമാണെന്ന ധാരണ പാടില്ല. ആരോഗ്യകരമായ ലൈംഗിക വിദ്യാഭ്യാസത്തിന് സമഗ്രമായ സംവിധാനം കൊണ്ടുവരുന്നതിനായി ഒരു വിദഗ്‌ധ സമിതി രൂപീകരിക്കുന്നത് പരിഗണിക്കണമെന്നും കേന്ദ്ര സർക്കാരിനോട് കോടതി നിർദ്ദേശിച്ചു