ബെയ്റൂട്ട്: തെക്കൻ ലെബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിൽ തിങ്കളാഴ്ച ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കുട്ടികളടക്കം 182 പേർ കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 727 പേര്‍ക്ക് പരിക്കേറ്റു.
300-ലധികം ഹിസ്ബുള്ള സൈറ്റുകളിൽ ഡസൻ കണക്കിന് ആക്രമണങ്ങൾ നടത്തിയതായി ഇസ്രായേൽ പറഞ്ഞു. അതേസമയം വടക്കൻ ഇസ്രായേലിലെ മൂന്ന് സൈറ്റുകൾ ലക്ഷ്യമിട്ടതായി ഹിസ്ബുള്ള പറഞ്ഞു.
ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ഒഴിവാക്കണമെന്ന് ഇസ്രായേൽ സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി ലെബനനിലെ ജനങ്ങളോട് പറഞ്ഞു. സമീപ ഭാവിയിലും ആക്രമണങ്ങള്‍ തുടരുമെന്നും ഡാനിയൽ ഹഗാരി വ്യക്തമാക്കി.
ലെബനനിലുടനീളം വ്യാപിച്ചുകിടക്കുന്ന ഭീകരകേന്ദ്രങ്ങൾക്കെതിരെ ഇസ്രായേൽ സൈന്യം വിപുലവും കൃത്യവുമായ ആക്രമണത്തിൽ ഏർപ്പെടുമെന്ന് ഹഗാരി പറഞ്ഞു. സ്വന്തം സുരക്ഷയ്ക്കായി അപകടകരമായ വഴിയിൽ നിന്ന് ഉടൻ മാറണമെന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.