ഡല്‍ഹി: ഫാരീദാബാദ് രൂപതയുടെ സോഷ്യൽ സർവീസ് ഡിപ്പാർട്മെന്റും കാറ്റക്കിസം ഡിപ്പാർട്മെന്റും സംയുകതമായി സംഘടിപ്പിച്ച ആര്‍ആര്‍ആര്‍ 24 & അലൈവ് കാറ്റക്കിസം ഡയറക്ടർ ഫാ. ജിന്റോ കെ ടോമും സോഷ്യൽ സർവീസ് ഡിപ്പാർട്മെന്റ് ഡയറക്ടർ ഫാ. സുനിൽ ആഗസ്റ്റിനും ചേർന്ന് തിരികൊളുത്തി.
രൂപതയുടെ കാറ്റക്കിസം ജോയിന്റ് സെക്രട്ടറി സണ്ണി സേവിയർ, ജോർജ് കെ സി, ഫാ. എബ്രഹാം ചെമ്പോറ്റിക്കൽ, കാറ്റക്കിസം ഹെഡ് ഗേൾ, ഹെഡ് ബോയ് എന്നിവർ പങ്കെടുത്തു.
കുട്ടികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും അവരുടെ മാനസിക ഉല്ലാസത്തിനുമായിട്ടാണ് സെമിനാർ സംഘടിപ്പിച്ചത്. രൂപതയുടെ ഈസ്റ്റ് സോൺ ഇടവകകളിലെ കുട്ടികൾക്ക് വേണ്ടിയായിരുന്നു ഈ സെമിനാർ സംഘടിപ്പിച്ചത്.