മേനോൻപാറ: പോക്കാൻതോട് ശ്രീകൃഷ്ണ സംഗീത നൃത്തവിദ്യാലത്തിൻ്റെ 24-ാമത് വാർഷികാഘോഷവും വിവിധ കലാപരിപാടികളും നടത്തി.
ശ്രീകൃഷ്ണ സംഗീത നൃത്തവിദ്യാലയത്തിൽ നടന്ന വാർഷികാഘോഷം പ്രശ്സത സിനിമ സംവിധായകനും സംഗീത സംവിധായകനുമായ വിജയ് ചമ്പത്ത് ഉദ്ഘാടനം നിർവ്വഹിച്ചു.
സംഗീത അധ്യാപകൻ കുഴൽമന്ദം ആർ. നാരായണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. റിട്ട. സംഗീത അധ്യപകൻ മഞ്ഞളൂർ കെ. സുരേന്ദ്രൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
പഴനി ശ്രി കാഞ്ചി കാമകോടി പീഠം ആസ്ഥന വിദ്വാൻ ജ്ഞാനശക്തിവേൽ, എട്ടിമട അമൃത കോളേജ് സിനിയർ പ്രെഫസർ ഡോ: എ ആർ ശ്രീകൃഷ്ണൻ, പത്മകുമാർ വളാഞ്ചേരി, ഷൺമുഖൻ തിരുന്നാവായ, മലബാർ സിമൻ്റസ് ഡയറക്ടർ എസ്.ബി രാജു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ശ്രീകൃഷ്ണ സംഗീത നൃത്തവിദ്യാലയം പ്രസിഡൻ്റ് എൻ.കെ. മഹേഷ് സ്വാഗതവും പ്രിൻസിപ്പാൾ ഗാന കലാധര കെ. ശിവദാസ് നന്ദിയും പറഞ്ഞു. തുടർന്ന് പഞ്ച കീർത്തന ആലാപനവും കുട്ടികൾ അവതരിപ്പിച്ച കീബോർഡ് വായന, സംഗീത പരിപാടികളും അരങ്ങേറി.