കൊച്ചി: പണം നല്‍കാതെ ബെവ്കോ വില്‍പ്പനശാലയില്‍ നിന്ന് മദ്യക്കുപ്പി എടുത്തോടിയ പോലീസുകാരന്‍ പിടിയില്‍. കളമശേരി എ.ആര്‍. ക്യാമ്പിലെ ഡ്രൈവര്‍ കെ.കെ. ഗോപിയാണ് പിടിയിലായത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു.
എറണാകുളം പട്ടിമറ്റത്ത് ഇന്നലെ രാവിലെയാണ് സംഭവം. മദ്യക്കുപ്പി എടുത്ത ശേഷം കൗണ്ടറിലുണ്ടായിരുന്ന സ്ത്രീയോട് മോശമായി സംസാരിച്ചു. പണം നല്‍കണമെന്ന് അവര്‍ പറഞ്ഞതോടെ കുപ്പിയുമെടുത്ത് ഇയാള്‍ ഓടുകയായിരുന്നു. ഇതിനിടെ ഡോര്‍ തകര്‍ന്നുവീഴുന്നുമുണ്ട്.
പിന്നീട് ജീവനക്കാര്‍ ഇയാളെ തടഞ്ഞുവയ്ക്കുകയും മദ്യക്കുപ്പി തിരികെ വാങ്ങുകയുമായിരുന്നു. പരാതിയെത്തുടര്‍ന്ന് പട്ടിമറ്റത്തെ വീട്ടിലെത്തി പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.