തേങ്ങാക്കൂടക്ക് തീപ്പിടിച്ചു, ആകെയുണ്ടായിരുന്ന ആറായിരം തേങ്ങയിൽ രണ്ടായിരത്തോളം കത്തിനശിച്ചു

കോഴിക്കോട്: ആയഞ്ചേരി പഞ്ചായത്തിലെ മംഗലാട് തേങ്ങാക്കൂടക്ക് തീപ്പിടിച്ചു. കിഴക്കയില്‍ സൂപ്പി ഹാജിയുടെ ഉടമസ്ഥതയിലുള്ള വീടിനോട് ചേര്‍ന്ന തേങ്ങാക്കൂടയിലാണ് ഉച്ചക്ക് ഒരുമണിയോടെ തീപ്പിടിത്തമുണ്ടായത്. ആറായിരത്തോളം തേങ്ങ ഈ സമയം ഇവിടെ സൂക്ഷിച്ചിരുന്നു. ഇതില്‍ രണ്ടായിരത്തോളം തേങ്ങ കത്തിനശിച്ചതായാണ് ലഭിക്കുന്ന വിവരം.

വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ നാദാപുരം അഗ്നിരക്ഷാ സേനാംഗങ്ങളാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഒഴിവാക്കിയത്. രണ്ട് യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സ്‌റ്റേഷന്‍ ഓഫീസര്‍ എസ് വരുണിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ സജി ചാക്കോ, ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ കെ അനൂപ്, വികെ ആദര്‍ശ്, എസ്ഡി സുദീപ്, പ്രബീഷ് കുമാര്‍, എം സജീഷ്, ശ്യാംജിത്ത് എന്നിവര്‍ ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

90 ശതമാനവും മരണപ്പെടുന്ന രോഗം, വിട്ടുകൊടുക്കാതെ ഇവര്‍, തിരുവനന്തപുരം മെഡി. കോളേജിൽ 2-ാമതും വിജയ ശസ്ത്രക്രിയ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin