തിരുവനന്തപുരം കോർപറേഷൻ കൗൺസിലറും സിപിഐ നേതാവുമായ എസ് വിജയകുമാർ അന്തരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മുനിസിപ്പൽ കോർപറേഷൻ ശ്രീവരാഹം വാർഡ് കൗൺസിലർ എസ് വിജയകുമാർ (72) അന്തരിച്ചു. സിപിഐ തിരുവനന്തപുരം മണ്ഡലം കമ്മിറ്റി അംഗമായിരുന്നു. മൃതദേഹം നാളെ രാവിലെ 11 മണിക്ക് നഗരസഭയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് രണ്ട് മണിക്ക് പുത്തൻകോട്ട പൊതുശ്മശാനത്തിൽ സംസ്കരിക്കും. 

By admin