കോട്ടയം: കുമരകത്ത് കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് രണ്ടു പേര് മരിച്ചു. cഒരു സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹമാണ് കാറിൽ നിന്നു കിട്ടിയത്. വാടകക്കെടുത്ത കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ കാര്‍ പുഴയില്‍ നിന്നും കരയ്‌ക്കെത്തിച്ചു.
കുമരകം റോഡിൽനിന്നു ഇടറോഡിലേക്ക് കയറിയ കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു. കാറിൽ ഉണ്ടായിരുന്നവരുടെ നിലവിളികേട്ടാണ് നാട്ടുകാർ വിവരം അറിയുന്നത്. രാത്രി 8.45നാണ് സംഭവം. മീനച്ചിലാറിന്റെ കൈവഴിയായ ഇവിടെ നാലാൾ താഴ്ചയുണ്ട്. പതിനഞ്ചു മീറ്ററോളം വീതിയുമുണ്ട്. പുഴയില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ കാറിനുള്ളില്‍ ചെളി നിറഞ്ഞ അവസ്ഥയിലായിരുന്നു ഉണ്ടായിരുന്നത്.